Asianet News MalayalamAsianet News Malayalam

റബ്ബര്‍: കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാനം

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ 50:50 വിഹിതത്തോടുകൂടി രാജ്യവ്യാപകമായി റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്‍റീവ് പദ്ധതി വ്യാപിപ്പിക്കാനും സംസ്ഥാനം നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയതായി അറിയുന്നു

rubber kerala
Author
Trivandrum, First Published Aug 10, 2018, 8:40 AM IST

തിരുവനന്തപുരം: സ്വാഭാവിക റബ്ബറിനെ എംഎസ്പി (താങ്ങ് വില) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതടക്കമുളള നിരവധി നിര്‍ദ്ദേശങ്ങളുമായി കേരള  സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തി. സ്വാഭാവിക റബ്ബറിനെ കാര്‍ഷിക ഉല്‍പ്പന്നമായി കണക്കാക്കി കൃഷിക്കുളള എല്ലാ സംരക്ഷണവും റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. 

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ 50:50 വിഹിതത്തോടുകൂടി രാജ്യവ്യാപകമായി റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്‍റീവ് പദ്ധതി വ്യാപിപ്പിക്കാനും സംസ്ഥാനം നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയതായി അറിയുന്നു. വിലയിടിവ് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമായി രൂപീകരിച്ച ടാസ്ക് ഫോഴ്സ് ഓണ്‍ റബ്ബര്‍ സെക്ടറാണ് കേന്ദ്ര  സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ഇറക്കുമതി നയങ്ങളില്‍ കാര്‍ഷകരുടെ സഹകരണം കൂടി ഉറപ്പാക്കാനായുളള നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിലേക്ക് ഡ്രാഫ്റ്റ് നാഷണല്‍ റബ്ബര്‍ പോളിസിയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.  

Follow Us:
Download App:
  • android
  • ios