Asianet News MalayalamAsianet News Malayalam

മൊബൈല്‍ ആപ്പിലൂടെ ഇനി റബ്ബര്‍ വില അറിയാം

റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികള്‍, ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങി റബ്ബര്‍ ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റബ്ബര്‍ കിസാന്‍ ആപ്പില്‍ ലഭ്യമാണ്. 

rubber kissan app by rubber board
Author
Kottayam, First Published Dec 6, 2018, 3:18 PM IST

കോട്ടയം: റബ്ബര്‍ വില അറിയാനായി ഇനി ഇന്‍റര്‍നെറ്റില്‍ പരതുകയോ പത്രം മറിച്ചു നോക്കുകയോ വേണ്ട. റബ്ബര്‍ കിസാന്‍ ആപ്പ് നോക്കിയാല്‍ റബ്ബറിന്‍റെ ആ ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ശരാശരിയും ഉള്‍പ്പടെ സകല വിവരങ്ങളും അടുത്തറിയാം. 

റബ്ബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും ചേര്‍ന്നാണ് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികള്‍, ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, റബ്ബര്‍ ബോര്‍ഡ് ഓഫീസുകളുടെ വിലാസം തുടങ്ങി റബ്ബര്‍ ഉല്‍പാദന മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റബ്ബര്‍ കിസാന്‍ ആപ്പില്‍ ലഭ്യമാണ്. 

ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'Rubber Kisan' എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം.  

Follow Us:
Download App:
  • android
  • ios