റബ്ബര്‍ വിലയില്‍ മുന്നേറ്റം

കോട്ടയം: റബ്ബര്‍ വിലയില്‍ മുന്നേറ്റം. ആര്‍എസ്എസ് 4ന് കിലോയ്ക്ക് ഒരു രൂപ വര്‍ദ്ധിച്ച് വില 124 രൂപയിലെത്തി. ആര്‍എസ്എസ് 5 നും കിലോയ്ക്ക് ഒരു രൂപയുടെ വര്‍ദ്ധനവുണ്ടായി. 122 രൂപയാണ് ഇന്നത്തെ റബ്ബര്‍ ബോര്‍ഡ് വില. ലാറ്റക്സിന് കിലോയ്ക്ക് 87.70 രൂപയാണ് ഇന്നത്തെ നിരക്ക്.

ഐഎസ്എന്‍ആര്‍ 20 ന് കിലോയ്ക്ക് 119.50 രൂപയാണ് കോട്ടയം വിപണിവില. വേനല്‍ക്കാലത്ത് ഉല്‍പ്പാദനം കുറയുന്ന സാഹചര്യമായതിനാല്‍ സാധാരണ വിലനിലവാരത്തില്‍ ഉയര്‍ച്ച പ്രകടമാകാറുണ്ട്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ ശക്തമായ കയറ്റം മാര്‍ക്കറ്റില്‍ പ്രകടമല്ല. മന്ദഗതിയിലാണ് ഇപ്പോള്‍ റബ്ബര്‍ വില ഉയരുന്നത്.