റബ്ബര്‍ വിലയില്‍ വര്‍ദ്ധന

കോട്ടയം: റബ്ബര്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ആര്‍എസ്എസ് അഞ്ച് ഗ്രേഡ് റബ്ബറിന്‍റെ വിലയിലാണ് ഉണര്‍വുണ്ടായത്. കിലോയ്ക്ക് 50 പൈസ വര്‍ദ്ധിച്ച് നിരക്ക് 123 രൂപയിലെത്തി. ആര്‍എസ്എസ് നാലിന്‍റെ വിലയില്‍ മാറ്റമില്ല. കിലോയ്ക്ക് 126.50 രൂപയാണ് നിരക്ക്. ഐഎസ്എന്‍ആര്‍20 റബ്ബറിന്‍റെ വില കിലോയ്ക്ക് 120 രൂപയാണ്. ലാറ്റക്സിന് (60 ശതമാനം) 55 പൈസ ഇടിഞ്ഞ് 85.05 രൂപയിലെത്തി.