റബ്ബര്‍ വില ഉയര്‍ന്നു

കോട്ടയം: റബ്ബര്‍ വില ഉയര്‍ന്നുതുടങ്ങി. ആര്‍.എസ്.എസ്. -4 ന്‍റെ ഇന്നത്തെ വില കിലോയ്ക്ക് 122 രൂപയാണ്. ആര്‍.എസ്.എസ്. അഞ്ചിന് കിലോയ്ക്ക് 119.50 രൂപയായും ഉയര്‍ന്നു. ഐഎസ്എന്‍ആര്‍ 20 ന്‍റെ ഇന്നത്തെ വില 115.50 രൂപയാണ്. ലാറ്റക്സിന്‍റെ ഇന്നത്തെ നിരക്ക് കിലോയ്ക്ക് 85.60 രൂപയാണ്. ഇന്നലത്തെ ആര്‍എസ്എസ് 4ന്‍റെ വിപണി വില കിലോയ്ക്ക് 121.50 ആയിരുന്നു. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ ക്രമാതീതമായി വില ഉയരുന്ന കാഴ്ച്ചയാണ് വിപണിയില്‍ കാണാനാവുന്നത്.