മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. ഡോളറിനെതിരായ വിനിമയ മൂല്യം ഇന്ന് 67.14 രൂപയിലെത്തി. ഇന്നലത്തെ ക്ലോസിങ്ങിനേക്കാള്‍ 13 പൈസയുടെ നേട്ടമുണ്ടായി.
ബാങ്കുകളും കയറ്റുമതിക്കാരും ഡോളര്‍ വിറ്റഴിക്കുന്നതാണു രൂപയുടെ മൂല്യം ഉയരാന്‍ ഇടയാക്കിയത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രൂപ 21 പൈസയുടെ നേട്ടമുണ്ടാക്കി.
