Asianet News MalayalamAsianet News Malayalam

ഇലക്ഷന്‍ ഇഫക്ടില്‍ രൂപ തകരുന്നു; 91 പൈസയുടെ ഇടിവ്

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്സ് രാവിലെ 305 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റ് നഷ്ടം രേഖപ്പെടുത്തി. 

rupee fall against dollar; due to rbi governor Urjit Patel's resignation
Author
Mumbai, First Published Dec 11, 2018, 10:23 AM IST

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.  

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 72.26 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ പുറത്ത് വന്ന തെരഞ്ഞടുപ്പ് ഫല സൂചനകള്‍ ഇന്ത്യന്‍ നാണയത്തെ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ഇത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.    

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്സ് രാവിലെ 305 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്‍റ് നഷ്ടം രേഖപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios