ഡോളറിനെതിരായി വീണ്ടും രൂപയുടെ മൂല്യത്തില്‍ ഇടിവ്
ദില്ലി: യു.എസ്. ഡോളറിനെതിരായി വീണ്ടും രൂപയുടെ മൂല്യത്തില് ഇടിവ് തുടരുന്നു. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള് 67.16 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം വ്യാപാരം തുടങ്ങിയതോടെ 10 പൈസ മൂല്യം ഇടിഞ്ഞ് 67.27 ല് വ്യാപാരം തുടരുന്നു.
അന്താരാഷ്ട്ര വിപണിയില് ക്രൂഡിന്റെ വില ഉയരുന്നതും, യു.എസ്. ബോണ്ടുകളില് നിന്നുളള വരുമാന വര്ദ്ധനവുമാണ് രൂപയുടെ മൂല്യമിടിയുന്നതിനുളള കാരണങ്ങളായി സാമ്പത്തിക വിദഗ്ധര് ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്. രൂപയുടെ മൂല്യമിടിഞ്ഞതോടെ യു.എസ്. ഡോളറിന്റെ പ്രസക്തിയും ആവശ്യകതയും ആഗോള വിപണിയില് വലിയ തോതില് വര്ദ്ധിക്കുകയാണ്. ഈ പ്രതിഭാസം മുന്നോട്ട് പോകുന്നത് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് തന്നെ ഭീഷണിയായി വളരുകയാണ്.
