മുംബൈ: ഡോളറിനെതിരായ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. ഇന്നലത്തെ ക്ലോസിങ്ങിനേക്കാള്‍ രണ്ടു പൈസ ഉയര്‍ന്ന് 67.02 എന്ന നിലവാരത്തിലെത്തി. തുടര്‍ച്ചയായ നാലാം ദിവസമാണു രൂപയുടെ മൂല്യം ഉയരുന്നത്.

ബാങ്കുകളില്‍നിന്നും കയറ്റുമതിക്കാരില്‍നിന്നും ഡോളര്‍ വിറ്റഴിക്കാനുള്ള പ്രവണത കൂടുന്നതാണു രൂപയ്ക്കു നേട്ടമാകുന്നത്. നാലു ദിവസംകൊണ്ട് 33 പൈസയുടെ നേട്ടമാണു ഡോളറിനെതിരായ മൂല്യത്തില്‍ രൂപയുണ്ടാക്കിയത്.

എന്നാല്‍, പൗണ്ട്, യൂറോ എന്നിവയുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടിയാണ്.