അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതിന് പുറമെ വിദേശ നിക്ഷേപത്തിലുണ്ടായ കുറവും അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൂഡ് ഓയില്‍ വിലയും രൂപയ്ക്ക്തിരിച്ചടിയാവുകയാണ്.
മുംബൈ: വിപണിയിലെ കനത്ത തിരിച്ചടികള് തുടര്ക്കഥയാകുന്നതോടെ ഇന്ത്യന് രൂപയുടെ മൂല്യം ഈയാഴ്ച 70 കടന്നേക്കുമെന്ന് ധനകാര്യ വിദഗ്ദരുടെ നിഗമനം.
അങ്ങനെയെങ്കില് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായിരിക്കും ഈ ആഴ്ച വിപണിയില് സംഭവിക്കാനിരിക്കുന്നത്.
അമേരിക്കന് ഡോളര് ശക്തിപ്രാപിക്കുന്നതിന് പുറമെ വിദേശ നിക്ഷേപത്തിലുണ്ടായ കുറവും അടിക്കടി വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൂഡ് ഓയില് വിലയും രൂപയ്ക്ക്
തിരിച്ചടിയാവുകയാണ്. ജൂണ് 28ന് എക്കാലത്തെയും താഴ്ന്ന നിരക്കായ 69.10വരെ എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച 68.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എക്കാലത്തെയും ഉയര്ന്ന ക്ലോസിങ് നിരക്കാണ് ഇത്. രൂപയുടെ മൂല്യം 69.30ന് മുകളിലേക്ക് താഴുന്നത് കനത്ത പ്രതിസന്ധി സൃഷ്ടിക്കും. റിസര്വ് ബാങ്കും കേന്ദ്ര
ധനകാര്യ മന്ത്രാലയവും ഇനി എടുക്കുന്ന തീരുമാനങ്ങളായിരിക്കും നിര്ണ്ണായകമാകുന്നത്.
