അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്‍റെ ഇന്നത്തെ വില 79.51 ഡോളറാണ്.      

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം തിരിച്ചുകയറുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 72.21 എന്ന ആശ്വാസ നിലയിലാണ്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.75 ലായിരുന്നു രൂപയുടെ മൂല്യം. രാവിലെ വ്യാപാരം തുടങ്ങിയതോടെ രൂപ മൂല്യം 15 പൈസ ഇടിഞ്ഞ് ഒരു ഘട്ടത്തില്‍ 72.90 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഡോളറിനെതിരെ 69 പൈസ ഉയര്‍ന്ന് 72.21 എന്ന നിലയിലെത്തുകയായിരുന്നു. 

ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്നത് രൂപയ്ക്ക് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റം രൂപയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്‍റെ ഇന്നത്തെ വില 79.51 ഡോളറാണ്.