മുംബൈ: രൂപയുടെ വിനിമയ മൂല്യം ഉയര്‍ന്നു. ഡോളറുമായുള്ള വിനിമയത്തില്‍ എട്ടു പൈസയുടെ ഉയര്‍ച്ച ഇന്നുണ്ടായി. 67.27 രൂപയാണ് ഒരു യുഎസ് ഡോളറിനെതിരെ ഇന്നത്തെ വില.

വിനിമയം ആരംഭിച്ച് തുടക്കത്തില്‍ മൂല്യം ഇടിഞ്ഞെങ്കിലും പിന്നീടു തിരിച്ചു കയറുകയായിരുന്നു. മറ്റു രാജ്യാന്തര കറന്‍സികളുമായുള്ള മൂല്യവും ഉയര്‍ന്നിട്ടുണ്ട്.