ഇന്നലെ ഡോളറിനെതിരെ 70.74ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. 70.89 ആണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം.

മുംബൈ: രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71ലെത്തി.

ഇന്നലെ ഡോളറിനെതിരെ 70.74ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. 70.89 ആണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. കഴിഞ്ഞ പാദത്തിലെ ജി.ഡി.പി വിവരങ്ങള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.