സച്ചിന്‍ ബന്‍സാല്‍ ഒലയില്‍ മൊത്തം 650 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇതിന്‍റെ ആദ്യപടിയായാണ് 150 കോടി നിക്ഷേപിക്കുന്നത്. 

ദില്ലി: ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഒലയില്‍ സച്ചിന്‍ ബന്‍സാല്‍ 150 കോടി നിക്ഷേപിക്കും എന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ വ്യവസായ ലോകത്തിന്‍റെ ശ്രദ്ധ മുഴുവന്‍ സച്ചിനിലേക്കായി. ഫ്ലിപ്കാര്‍ട്ട് സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ ഒലയിലേക്ക് പോകുമോ എന്നാണ് വ്യവസായ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍, അത്തരത്തിലുളള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ അദ്ദേഹം നടത്തിയിട്ടില്ല. സച്ചിന്‍ ബന്‍സാല്‍ ഒലയില്‍ മൊത്തം 650 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇതിന്‍റെ ആദ്യപടിയായാണ് 150 കോടി നിക്ഷേപിക്കുന്നത്. ഫ്ലിപ്കാര്‍ട്ടിന്‍റെ സഹസ്ഥാപകന്‍ എന്ന നിലയ്ക്ക് പേരെടുത്ത സച്ചിനെ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ബിസിനസ് വ്യക്തിത്വങ്ങളില്‍ ഒരാളായാണ് പരിഗണിക്കുന്നത്.