മന്ത്രിമാരുടേയും എം.എല്‍.എമാരുടേയും ശമ്പളം കൂട്ടാന്‍ ആലോചന. ഇത് സംബന്ധിച്ച ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ സ്‌പീക്കര്‍ക്ക് നല്‍കി. മന്ത്രിമാര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നല്‍കണമെന്നാണ് ശുപാര്‍ശ. നിലവില്‍ 54,441 രൂപയാണ് മന്ത്രിമാരുടെ ശമ്പളം. ഇത് ഏകദേശം ഇരട്ടിയോളമാകും. നിലവില്‍ 39,500 രൂപ ശമ്പളം വാങ്ങുന്ന എം.എല്‍.എമാര്‍ക്ക്, പുതിയ കണക്കില്‍ 80,000 രൂപയായി മാറും.