ദില്ലി: രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ സമ്മര്‍ദ്ദം കടുക്കുന്നു. ജനുവരിയില്‍ വാഹന വില്‍പ്പനയില്‍ 1.87 ശതമാനത്തിന്‍റെ ഇടിവുണ്ടായി. 

ഈ ജനുവരിയില്‍ 280,125 യൂണിറ്റുകളാണ് ആകെ വിറ്റുപോയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 285,467 യൂണിറ്റുകള്‍ വിറ്റുപോയ സ്ഥാനത്താണ് ഈ കുറവുണ്ടായത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്സാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

അതേസമയം വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയില്‍ 2.21 ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി.