Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഉല്‍പ്പാദനം സാംസംഗ് കുറയ്ക്കുന്നു

ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്‍റെ ഭാഗമായി ഗാലക്സി എസ് 9, നോട്ട് 9 എന്നീ ഫ്ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

Samsung plan to reduce there production in India
Author
New Delhi, First Published Jan 22, 2019, 4:30 PM IST

ദില്ലി: ഇന്ത്യയിലെ തങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഫോണുകളുടെ ഡിസ്പ്ലേകളും ടച്ച് സ്ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് സാംസംഗിന്‍റെ തീരുമാനത്തിന് പിന്നിലെ കാരണം.

ഇറക്കുമതി ചെലവ് ഉയര്‍ത്തതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്. ഇതിന്‍റെ ഭാഗമായി ഗാലക്സി എസ് 9, നോട്ട് 9 എന്നീ ഫ്ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യയില്‍ നിന്നുളള തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി ഇതോടെ ഗണ്യമായി കുറയുമെന്നും കമ്പനി വ്യക്തമാക്കി. ഫെബ്രുവരി മുതല്‍ ഡിസ്പ്ലേയും ടച്ച് പാനലും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച് തുടങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുണ്ടാകാത്ത പക്ഷം ഇറക്കുമതിയ്ക്ക് 10 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios