മുംബൈ: സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് തുടര്‍ച്ചയായി എസ്.ബി.ഐയുടെ രാജ്യത്താകമാനമുള്ള 1,300 ശാഖകളുടെ പേരും ഐ.എഫ്.എസ്.സി കോഡും മാറ്റി. നേരത്തെ ലയനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പുതിയ ഐ.എഫ്.എസ്.സി കോഡുകള്‍ സ്വീകരിച്ചിരുന്നു. അക്കൗണ്ട് ഉടമകളെയും അന്ന് ഇക്കാര്യം അറിയിച്ചിരുന്നു. ഇതിന് പിന്നലെ ലയനത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് വീണ്ടും ഐ.എഫ്.എസ്.സി കോഡുകള്‍ മാറ്റിയത്. എന്നാല്‍ ഉപഭോക്താക്കളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് എസ്.ബി.ഐ അവകാശപ്പെടുന്നത്. കേരളത്തിലും 56 ശാഖകളുടെ കോഡുകളില്‍ മാറ്റമുണ്ട്. എസ്.ബി.ഐ പുറത്തിറക്കിയ പട്ടിക കാണാം...