Asianet News MalayalamAsianet News Malayalam

വീണ്ടും ഇരുട്ടടി; ലോണ്‍ പലിശനിരക്ക് എസ്ബിഐ കുത്തനെ കൂട്ടി

SBI hiked Mudra loan interest rate
Author
First Published Jun 3, 2017, 11:34 AM IST

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​യ്പ പ​ദ്ധ​തി​യാ​യ മു​ദ്ര ലോ​ൺ യോ​ജ​ന പ​ദ്ധ​തി​യി​ൽ വാ​യ്പ എ​ടു​ത്ത​വ​ർ​ക്കും ഇ​രു​ട്ട​ടി​യു​മാ​യി എ​സ് ​ബി ഐ. മു​ദ്ര വാ​യ്പ​യു​ടെ പ​ലി​ശ നി​ര​ക്ക് 9.8 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 15 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തി​യെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെ​റു​കി​ട ബി​സി​ന​സ് സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​​ണ് 2015ൽ ​ പ്ര​ധാ​ന​മ​ന്ത്രി മു​ദ്ര ലോ​ൺ യോ​ജ​ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. 9.8 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ൽ 50,000 മു​ത​ൽ 10 ല​ക്ഷം വ​രെ​യാ​യി​രു​ന്നു വാ​യ്പ ന​ൽ​കി​യി​രു​ന്ന​ത്. അ​ഞ്ച് മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ​യാ​യി​രു​ന്നു തി​രി​ച്ച​ട​വ് കാ​ലാ​വ​ധി. രാ​ജ്യ​ത്തെ 58 ദ​ശ​ല​ക്ഷം ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്ക് പദ്ധതി ആ​ശ്വാ​സ​മാ​കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

എന്നാല്‍ ബാ​ങ്ക് ല​യ​ന​ത്തി​ന് മു​മ്പ് എ​സ്.​ബി.​ടി അ​ട​ക്ക​മു​ള്ള ബാ​ങ്കു​ക​ൾ ന​ൽ​കി​യ വാ​യ്പ​യു​ടെ പ​ലി​ശ​യി​ലാ​ണ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇപ്പോള്‍ വ​ൻ വ​ർ​ധ​ന​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ലി​ശ വ​ർ​ധി​പ്പി​ച്ച​തോ​ടെ തി​രി​ച്ച​ട​വ് അ​വ​സാ​നി​ക്കാ​റാ​യ പ​ല​രും ഇ​നി​യും കൂ​ടു​ത​ൽ തു​ക അ​ട​ക്കേ​ണ്ടി​വ​രും.

സം​സ്ഥാ​ന​ത്ത്നി​ന്ന് മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് മു​ദ്ര വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ൽ ഏ​റെ​പ്പേ​രും എ​സ്.​ബി.​ടി​യി​ൽ നി​ന്നാ​യി​രു​ന്നു. 2015ൽ 8.3 ​ല​ക്ഷം പേ​ർ 4,727 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്തു. 2016ൽ 9.82 ​ല​ക്ഷം പേ​ർ 6,140 കോ​ടി രൂ​പ​യും 2017-18 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 1.46 ല​ക്ഷം പേ​ർ​ക്ക് 788 കോ​ടി രൂ​പ​യും വാ​യ്പ​യാ​യി വി​വി​ധ ബാ​ങ്കു​ക​ൾ ന​ൽ​കി. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളൊ​ഴി​കെ മു​ദ്ര വാ​യ്പ​ക്ക് ഇ​തു​വ​രെ ഏ​കീ​കൃ​ത പ​ലി​ശ നി​ര​ക്ക് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല എ​ന്ന മ​റ​വി​ലാ​ണ് എ​സ്.​ബി.​ഐ പ​ലി​ശ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് 11-12 ശ​ത​മാ​ന​മാ​ണ് പ​ലി​ശ​നി​ര​ക്ക്.

 

Follow Us:
Download App:
  • android
  • ios