ദില്ലി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കുള്ള എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകള്‍ ഏപ്രില്‍ ഒന്നിന് ലയിക്കും. ലയനം നടക്കുന്നതോടെ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയാവും. ലയനത്തിന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.