ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു. വാഹന, ഭവന വായ്പകള്‍ക്കും സ്വര്‍ണ്ണ പണയത്തിനും വ്യക്തിഗത വായ്പകള്‍ക്കും പ്രോസസിങ് ചാര്‍ജ്ജ് 100 ശതമാനം വരെ എടുത്തുകളയുകയാണെന്ന് എസ്.ബി.ഐ അറിയിച്ചു. പരിമിത കാലത്തേക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. മറ്റ് ബാങ്കുകളിലെ ഭവന വായ്പകള്‍ എസ്.ബി.ഐയിലേക്ക് മാറ്റുമ്പോള്‍ നിലവില്‍ പ്രോസസിങ് ഫീസ് ഒഴിവാക്കി നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ ഇളവുകളെന്ന് എസ്.ബി.ഐ പത്രക്കുറിപ്പില്‍ അറിയിച്ചു.
വാഹന വായ്പകള്‍ക്ക് 2017 ഡിസംബര്‍ 31 വരെ പ്രോസസിങ് ഫീസ് ഈടാക്കില്ല. സ്വര്‍ണ്ണ പണയത്തിന് ഒക്ടോബര്‍ 31 വരെ 50 ശതമാനം പ്രോസസിങ് ഫീസ് മാത്രമേ നല്‍കേണ്ടി വരൂ. വ്യക്തിഗത വായ്പാ പദ്ധതിയായ എക്സ്‍പ്രസ് ക്രഡിറ്റിന് സെപ്തംബര്‍ 30 വരെയും 50 ശതമാനം പ്രോസസിങ് ഫീസ് നല്‍കിയാല്‍ മതിയാവും.
