എസ്ബിടി ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനായി മാനേജുമെന്റ് തീരുമാനിച്ചു. ബാങ്കുകളിലെ താല്‍ക്കാലിയ ജീവനക്കാരെ പിരിച്ചുവിടമെന്ന് ആവശ്യപ്പെട്ട് എച്ച് ആര്‍ വിഭാഗം സര്‍ക്കലുര്‍ പുറത്തിറക്കി. എസ്ബിഐ ലയനത്തിനു മുന്നോടിയായാണ് തീരുമാനെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു.

എസ്ബിഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് താല്‍ക്കാലി ജീവനക്കാരെ പിരിച്ചുവിടാനായി എസ്ബിടി മാനേജുമെന്റ് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ എല്ലാ ബാങ്കു മാനേജര്‍മാര്‍ക്കും നല്‍കി. നിലവിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണം. താല്‍ക്കാലികമായി പുതിയ നിയമനങ്ങള്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. എസ്ബിഐയുമായി ലയിക്കുന്ന എസ്ബിടി ഉള്‍പ്പെടെയുള്ള അഞ്ചു അസോസിയേറ്റ് ബാങ്കുകള്‍ക്ക്നി ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ എസ്ബിടി ബ്രാഞ്ചുകളിലായി 1000ത്തിലേറെ താല്‍ക്കാലിക ജീവനക്കാരുണ്ടെന്നാണ് കണക്ക്.
ലയനത്തിന്റെ മുന്നോടിയായാണ് പിരിച്ചുവിടെലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. എസ്ബിഐ ലയത്തിനിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ജീവനക്കാരുടെ സംഘടന പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടും എസ്ബിടി മാനേജുമെന്റ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.