നിലവിലുള്ള മൂന്ന് മേഖലകളില്‍ പുറം തൊഴില് കരാര്‍ തുടരാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തീരുമാനിച്ചു. സെക്യുരിറ്റി, ക്ലീനിംഗ്. എടിഎമ്മിലെ പണം നിറക്കല്‍ എന്നി മേഖലകളിലാണ് നിലവിലുള്ള രീതിയില്‍ തന്നെ പുറം തൊഴില്‍ കരാര്‍ തുടരാന്‍ തീരുമാനിച്ചത്. ഇതില്‍ നിലവിലുള്ള ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ബാങ്ക് ഡയറക്ടര് ബോര്‍ഡ് യോഗം അറിയിച്ചു. എസ്ബിഐയുമായുള്ള ലയന നടപടികളുടെ ഭാഗമായി കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ എസ്ബിടിക്ക് എസ്ബിഐ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്കിയിരുന്നു. ഇതില്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എസ്ബിടി ഡയറക്ടര്‍ ബോര്‍ഡിന്റെ വിശദീകരണം.