മുംബൈ: സഹാറ ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ 8000 ഏക്കറിലായുള്ള ആംബി വാലി റിയല്‍ എസ്‌റ്റേറ്റ് പദ്ധതി ലേലം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സഹാറ ഗ്രൂപ്പിന്റെ 34,000 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതിയാണ് ഇത്. നിക്ഷേപകര്‍ക്കുള്ള പണം ഗഡുക്കളായി നല്‍കുന്നതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരത്തിനകം 5092 കോടി രൂപ അടക്കാന്‍ സുബ്രദോ റോയിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 

എന്നാല്‍ പണം അടക്കാത്ത സാഹചര്യത്തിലാണ് റിയല്‍ എസ്‌റ്റേറ്റ് പദ്ധതി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. പണമില്ലെങ്കില്‍ സുബ്രതോ റോയ് ജയിലില്‍ പോകുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞു. ഇനിയും സാവകാശം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ന് പറയുന്നതല്ല, സുബ്രദോ റോയി നാളെ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.