പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരും വാഹനങ്ങളുള്ളവരും സീറ്റ് കവറിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കാതിരിക്കില്ല. നമ്മുടെ വാഹനത്തിന് ചേരുന്ന സീറ്റ് കവര്‍ തന്നെയാണോ എന്നതായിരിക്കും ഇത്.

യഥാര്‍ഥ സീറ്റ് ഭാഗങ്ങളെ സംരക്ഷിക്കുകയും വാഹനത്തിന്റെ ഇന്റീരിയറിന്റെ മനോഹരമാക്കാനും സീറ്റ് കവര്‍ സഹായിക്കും. കീറലുകള്‍വരാതിരിക്കാനും കൂടാതെ മറ്റു അഴുക്കുകള്‍ പിടിക്കാതിരിക്കാനും ആയി നിര്‍ബന്ധമായി ചെയ്യേണ്ട ഒന്ന് തന്നെയാണ് സീറ്റ് കവറുകള്‍ലെതറും ഫാബ്രിക്ക് സീറ്റ് കവറുകളുമാണ് നാം സാധാരണ കാണാറുള്ളത്. ഇരു മെറ്റീരിയലിനും അതിന്റേതായി പോസിറ്റീവ്, നെഗറ്റീവ് വശങ്ങളുണ്ട്.

ഫാബ്രിക്

ഫാബ്രിക് കവറുകള്‍ക്ക് നമ്മുടെ നാട്ടില്‍ നിരവധി ആരാധകരുണ്ട്. നിരവധി വ്യത്യസ്തനിറങ്ങളില്‍ ലഭിക്കുമെന്നതും വിലക്കുറവാണെന്നതുമാണ് ഏറ്റവും വലിയ പ്രത്യേകത. ചൂടുകാലത്തും തണുപ്പുകാലത്തും സ്ഥിരതയുള്ള താപനിലയായിരിരിക്കും ഉണ്ടാവുക. ലെതറിനേക്കാള്‍ പൊടിയെയുംമറ്റും ആകര്‍ഷിക്കുന്നതിനാല്‍ ലെതറിനേക്കാള്‍കൂടുതല്‍ ശ്രദ്ധവേണ്ടിവരും. ഫോം ബേസായുള്ള സ്‌പ്രേയാണ് സാധാരണ ഫാബ്രിക് അപ്‌ഹോള്‍സറി ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുക

ലെതര്‍ സീറ്റ് കവര്‍

ഏതു കാറിന്റെയും ഇന്റീരിയറില്‍ വലിയമാറ്റം വരുത്താന്‍ കഴിയുന്നവയാണ് ലെതര്‍ സീറ്റ് കവറുകള്‍. ബ്ലാക്ക്, ബീജ്, വൈറ്റ്, റെഡ് നിറങ്ങളാണ് ഏറ്റവും പ്രശസ്തം. ഫാബ്രിക് കവറിനേക്കാള്‍ ക്ലീന്‍ ചെയ്യാന്‍ എളുപ്പമായിരിക്കും. യഥാര്‍ഥ ലെതര്‍പക്ഷേ പെട്ടെന്ന് ചൂടുപിടിക്കുമെന്നും തണുപ്പ് കാലാവസ്ഥയില്‍പെട്ടെന്ന് തണുക്കുമെന്നും അനുവസ്ഥര്‍ പറയുന്നു. എന്നാല്‍ സീറ്റിനുള്ളില്‍ എന്തെങ്കിലുംവീണ് വൃത്തികേടായാല്‍ ഒരു തുണിയുപയോഗിച്ച് തുടച്ചാല്‍ മതിയാകും.