Asianet News MalayalamAsianet News Malayalam

ദില്ലി-മുംബൈ അതിവേഗ റെയില്‍പാത വരുന്നു

semi bullet train in delhi mumbai route
Author
First Published Dec 28, 2017, 12:13 AM IST

 

ദില്ലി: മുംബൈ-ദില്ലി, ദില്ലി-ഹൗറ തീവണ്ടിപാതകള്‍ അതിവേഗപാതകളാക്കി മാറ്റാന്‍ റെയില്‍വേ ഒരുങ്ങുന്നു. റെയില്‍വേ സഹമന്ത്രി രഞ്ജന്‍ ഗൊഹൈനാണ് പാര്‍ലമെന്റിനെ ഇക്കാര്യമറിയിച്ചത്.

18,000 കോടി രൂപ ചിലവിട്ടാണ് ഇരുപാതകളും അതിവേഗപാതകളാക്കി മാറ്റുന്നത്. ഇതോടെ മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ ഈ റൂട്ടിലൂടെ തീവണ്ടികള്‍ ഓടിക്കാന്‍ സാധിക്കും. 1483 കി.മീ നീളം വരുന്ന മുംബൈ-ദില്ലി അതിവേഗപാതയുടെ നിര്‍മ്മാണത്തിന് 11,189 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലൂടെ ഈ പാത കടന്നു പോവും. 

6974 കോടി രൂപ ചിലവു വരുന്ന ഹൗറ-ദില്ലി പാത പശ്ചിമബംഗാള്‍,ജാര്‍ഖണ്ഡ്,ബീഹാര്‍സഉത്തര്‍പ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
 

Follow Us:
Download App:
  • android
  • ios