ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്‍ടം. സെന്‍സെക്സ് 259.48 പോയന്റിന്റെ നഷ്‍ടത്തില്‍ 32,014.19 എന്ന നിലയിലും നിഫ്റ്റി 78.85 നഷ്‍ടത്തില്‍ 9978.55 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, സിപ്ല, വേദാന്ത, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ടാറ്റാ മോട്ടേഴ്സ് തുടങ്ങിയവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോ. റെഡ്ഡീസ് ലാബ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്‍ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.