ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. സെന്‍സെക്‍സ് 65 പോയന്റിന്റെ നേട്ടത്തില്‍‌ 33,098 എന്ന നിലയിലും നിഫ്റ്റി 13 പോയന്റിന്റെ നേട്ടത്തില്‍ 10,238 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

മാരുതി, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‍സി, ഐടിസി, ടാറ്റ മോട്ടേഴ്‍സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്‍ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.