ഓഹരി വിപണികളിൽ നഷ്ടം. സെൻസെക്സ് 68 പോയന്‍റ് താഴത്തേയ്‍ക്ക് വീണു. വ്യാപാരികൾക്ക് ചരക്ക് സേവന നികുതി ന‍ടപ്പാക്കുന്നതിലെ ആശങ്കയാണ് വിപണിയിലെ നഷ്‍ടത്തിന്ആധാരം. ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. കഴിഞ്ഞ ദിവസം മികച്ച നേട്ടം കൈവരിച്ച ശേഷം നഷ്‍ടത്തിൽ വിപണി വ്യാപാരം അവസാനിപ്പിച്ചിരുന്നു. ഭെൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് നഷ്‍ടപ്പട്ടികയിൽ മുന്നിൽ. അതേസമയം വിപ്രോ, ഇൻഫോസിസ്, എൻടിപിസി എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടത്തിലാണ്. അഞ്ച് പൈസയുടെ നേട്ടത്തോടെ 64 രൂപ 54 പൈസയിലാണ് രൂപ.

Add Asianetnews as a Preferred SourcegooglePreferred