മുബൈ ഓഹരി വിപണി സൂചികയായ സെൻസെക്സ് 35,000 പോയിന്റ് കടന്ന് റെക്കോർഡ് നേട്ടത്തിൽ. കഴിഞ്ഞ ദിവസങ്ങളിലായി ഐടി, ബാങ്കിംഗ് മേഖലയിലെ ഓഹരികൾ ഉണർവ് തുടരുന്നതാണ് കാരണം. വിദേശ നിക്ഷേപം കഴിഞ്ഞ വർഷത്തേക്കാൾ താരതമ്യേന മെച്ചപ്പെട്ടതും വിപണിക്ക് ഗുണം ചെയ്തു.
കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്ന് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ മികച്ച രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും 10,781 വ്യാപാരം തുടരുന്നത്.
