കൊച്ചി: ഓഹരി വിപണികളില്‍ കുതിപ്പ്. സെന്‍സെക്‌സ് 300 ഉം നിഫ്റ്റി 100 ഉം പോയന്റിലധികം ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയിലെ നഷ്ടം ഇന്നത്തെ നേട്ടത്തോടെ സെന്‍സെക്‌സ് പകുതിയാക്കിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കാണ് ഓഹരി വിപണിയുടെയും ചലനം. സ്വകാര്യ ഇമെയില്‍ വിവാദത്തില്‍ എഫ്ബിഐ ഹിലാരി ക്ലിന്റണെതിരെ തിരിഞ്ഞേക്കില്ലെന്ന റിപ്പോര്‍ട്ടാണ് വിപണിയിലെ നേട്ടത്തിന് ആധാരം. ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ഇന്ത്യന്‍ വിപണിയില്‍ ബാങ്കിംഗ്, ഫാര്‍മ, ലോഹ സെക്ടറിലാണ് കുതിപ്പ്. ലൂപ്പിന്‍, ഭെല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. അതേസമയം എച്ച്!യുഎല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിട്ട നഷ്ടം നേരിട്ടു. രണ്ട് പൈസയുടെ നഷ്ടത്തോടെ 66 രൂപ 72 പൈസയിലാണ് രൂപ.