തുടര്‍ച്ചയായ നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ ക്ലോസിംഗ്. സെന്‍സെക്സ് 75 പോയിന്‍റ് ഉയര്‍ന്ന് 25305ലും നിഫ്റ്റി 17 പോയിന്‍റ് ഉയര്‍ന്ന് 7748ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കിയ മുന്‍നിര ഓഹരികളാണ്. ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, ഐഡിയ എന്നീ ഓഹരികള്‍ നഷ്‍ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.