മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടം. ബിഎസ്ഇ സെന്‍സെക്സ് 348 പോയിന്റ് ഉയര്‍ന്ന് 25022.16ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്ടി 116.20 പോയിന്റ് ഉയര്‍ന്ന് 7671.40ല്‍ എത്തി.
ആഗോള വിപണികളില്‍ ദൃശ്യമായ ഉണര്‍വാണ് ഇന്ത്യന്‍ വിപണിയിലും ഇന്നു കണ്ടത്. ഈയാഴ്ച വിവിധ കമ്പനികളുടെ പ്രവര്‍ത്തന ഫലം പുറത്തുവരാനിരിക്കുന്നതും വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്.
അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, ബിഎച്ച്ഇഎല്‍, ടാറ്റ മോട്ടോഴ്സ്, വിപ്രോ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ലൂപിന്‍, സിപ്ല, ഡോ. റെഡ്ഡീസ് ലാബ, എം ആന്‍ഡ് എം എന്നിവ നഷ്ടത്തിലായിരുന്നു.
ആഗോള വിപണികളില്‍ മികച്ച ദിനമായിരുന്നു ഇന്ന്. ഏഷ്യന്‍ വിപണികളിലും മുന്നേറ്റം കണ്ടു.
