. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയശേഷവും ആഗോള വിപണികളില്‍ കാര്യമായ പ്രതിഫലനം ഉണ്ടാകാത്തതാണ് രാജ്യാന്തര വിപണികളിലെ നേട്ടത്തിന് കാരണം. ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലേക്ക് തിരിച്ച് വന്നു. രൂപ 68ന് താഴെ എത്തി. 25 പൈസയുടെ നേട്ടത്തോടെ 67 രൂപ 79 പൈസയിലാണ് രൂപ.