ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര പ്രതികരണത്തിനൊപ്പം ഇന്ത്യന്‍ വിപണിയിലെ വമ്പന്‍ സെക്ടറുകള്‍ പ്രതീക്ഷിച്ചിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് നഷ്ടത്തിന് കാരണം.
ഡോക്ടര്‍ റെഡ്ഡീസ് ലാബ്‌സ്, എംആന്‍ഡ്എം, കോള്‍ ഇന്ത്യ എന്നീ കമ്പനികള്‍ നഷ്ടത്തിലാണ്. അതേസമയം ഭെല്‍, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവയാണ് നേട്ടപ്പട്ടികയില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 26 പൈസയുടെ ഇടിവോടെ 68 രൂപ22 പൈസയിലാണ് രൂപ.
