നിഫ്റ്റി 8,400ന് മുകളിലെത്തി. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് ഓഹരി വിപണികളില്‍ പ്രതിഫിലിക്കുന്നത്. എന്‍ടിപിസി, ഇന്‍ഫോസിസ്, ലാര്‍സന്‍ എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളെ തുടര്‍ന്ന് ആരോഗ്യ മേഖലയിലെ ഓഹരികള്‍ നഷ്ടം നേരിട്ടു. കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്‌സ്, അദാനി പോര്‍ട്‌സ് എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് നേട്ടമാണ്. 22 പൈസയുടെ നേട്ടത്തോടെ 68 രൂപ 10 പൈസയിലാണ് രൂപ