ആഗോള വിപണികള്‍ നേട്ടത്തിലാണെങ്കിലും ആഭ്യന്തര സമ്മര്‍ദ്ദമാണ് വിപണികളെ നഷ്ടത്തിലാക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമോ എന്നതിലേക്ക് ശ്രദ്ധ ഊന്നിയിരിക്കുകയാണ് രാജ്യാന്തര വിപണികള്‍. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, സിപ്ല എന്നിവര്‍ നഷ്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേരിയ നഷ്ടത്തിലാണ്. 4 പൈസയുടെ നഷ്ടത്തോടെ 67 രൂപ 57 പൈസയിലാണ് രൂപ.