തുടര്‍ച്ചയായ ഏഴാം ദിവസമാണ് വിപണികള്‍ നഷ്ടത്തില്‍ തുടരുന്നത്. ആഗോള വിപണിയിലെ നഷ്ടം ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ് എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്‌യുഎല്‍ എന്നിവ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്ടം കുറയ്ക്കുന്നുണ്ട്. 10 പൈസയുടെ നേട്ടത്തോടെ 67 രൂപ 89 പൈസയിലാണ് രൂപ.