എഫ്ആന്റ് ഒ എക്‌സ്പയറിയുടെ പശ്ചാത്തലത്തില്‍ കരുതലോടെയാണ് വിപണിയില്‍ വ്യാപാരം. ആഗോള വിപണികള്‍ നഷ്ടത്തിലാണ്. 44 പോയന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 26,250ലും 15 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8,050ലുമാണ് വ്യാപാരം ചെയ്യുന്നത്. എണ്ണ, വാതക, ഐടി സെക്ടറുകള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, ഗെയില്‍, ടിസിഎസ് എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അദാനി പോര്‍ട്‌സ്, ബജാജ് ഓട്ടോ, ഐടിസി എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തിരിച്ച് വരവിന് ശ്രമിക്കുന്നുണ്ട്. 12 പൈസ നേട്ടമുണ്ടാക്കിയെങ്കിലും 68 രൂപയ്ക്ക് മുകളില്‍ തന്നെയാണ് രൂപയുടെ വ്യാപാരം.