കൊച്ചി : ഓഹരി വിപണികള്‍ സര്‍വകാല റെക്കോഡില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,242ല്‍ എത്തി. സെന്‍സെക്‌സ് 32,687 പോയന്റ് എന്ന റെക്കോഡ് നേട്ടവും കൈവരിച്ചു. ദീപാവലി മുന്‍നിര്‍ത്തി വിപണിയിലേക്ക് നിക്ഷേപം എത്തുന്നതാണ് നേട്ടത്തിന് ആധാരം. വ്യാവസായിക വളര്‍ച്ച മെച്ചപ്പെട്ടതും സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുമെന്ന രാജ്യാന്തര റിപ്പോര്‍ട്ടുകളും വിപണിയെ സ്വാധീനിച്ചു. വൈകീട്ട് നേട്ടം നേരിയ തോതില്‍ കുറഞ്ഞ് സെന്‍സെക്‌സ് 32,633ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 63 പോയന്റ് നേട്ടത്തോടെ 10,230ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടമുണ്ടാക്കി. 19 പൈസ നേട്ടത്തോടെ 64 രൂപ 74 പൈസയിലാണ് വിനിമയം നടത്തുന്നത്.