റോളക്‌സ് വാച്ചുകളുടെ ഡിമാന്റ്
നോട്ട നിരോധനത്തോടെ റോളക്‌സ് വാച്ചുകളുടെ ഡിമാന്റ് കുത്തനെ കൂടിയിരിക്കുകയാണ്. ഒന്നര ലക്ഷത്തിന് മേല്‍ വിലയുള്ള റോളക്‌സ് വാച്ചുകളുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെ മുംബൈയിലെ ഒരു റോളക്‌സ് ഷോറൂമില്‍ ഒരു ദിവസം വിറ്റത് 45 റോളക്‌സ് വാച്ചുകളാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ ഇങ്ങനെ ഒരു മാര്‍ഗമുണ്ട്.
ജ്വല്ലറികളില്‍ തിരക്ക്
സ്വര്‍ണകടകളിലെ തിരക്ക് കള്ളപ്പണം മാറുന്നതിനാണെന്നാണ് പറയപ്പെടുന്നത്. നോട്ട് നിരോധനത്തിന്റെ അന്ന് രാത്രി മുതല്‍ തന്നെ സ്വര്‍ണവ്യാപാരം ഇരട്ടിയോളം വര്‍ദ്ധിച്ചു. ബോംബൈയില്‍ അനധികൃത സ്വര്‍ണവ്യാപാരികളില്‍ നിന്ന് ഇരട്ടി വില കൊടുത്ത് സ്വര്‍ണം വാങ്ങിയവരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ നോട്ടും എടിഎമ്മും
ആയിരം അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതോടെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം പുതിയ രണ്ടായിരം അഞ്ഞൂറ് നോട്ടുകള്‍ പഴയ നോട്ടുകള്‍ക്ക് പകരം എത്തിക്കാന്‍ ആകുന്നില്ല എന്നതാണ്. പുതിയ നോട്ടുകള്‍ ഫില്‍ ചെയ്യാനുള്ള സംവിധാനം എടിഎമ്മുകളില്ല. ഇത് പരിഹരിക്കാതെ നോട്ടകള്‍ പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം
ചരക്ക് വാഹനങ്ങളുടെ സര്‍വ്വീസ്
ആയിരം അഞ്ഞൂറ് നോട്ടുകളുടെ നിരോധനത്തോടെ ചരക്ക് വാഹനങ്ങള്‍ വന്‍ തോതില്‍ സര്‍വ്വീസ് നിര്‍ത്തി. ഏകദേശം 93 ലക്ഷത്തോളം ചരക്ക് വാഹനങ്ങള്‍ പാതി വഴിയില്‍ വച്ച് ഓട്ടം നിര്‍ത്തി. വാഹനങ്ങളുടെ മെയ്ന്റനന്‍സിനും ഭക്ഷണത്തിനുമുള്ള പണം പോലും കയ്യില്‍ ഇല്ലാത്ത അവസ്ഥ.ചെക്ക് പോസ്റ്റുകളില്‍ നികുതി കൊടുക്കാന്‍ പണമില്ല. അത്യാവശ്യങ്ങള്‍ക്കു വേണ്ടി പോലും പണം ലഭ്യമായില്ല, പിന്നെയെങ്ങെനെ വാഹനം ഓടിക്കുമെന്നാണ് ഉടമകള്‍ പറയുന്നത്.
