മുംബൈ: ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ സ്‌നാപ്ഡീലിനെ ഒരാഴ്ചക്കുള്ളില്‍ ഫ്ലിപ്പ്കാര്‍ട്ട് ഏറ്റെടുക്കും. വില്‍പ്പന സംബന്ധിച്ച് സ്‌നാപ്ഡീല്‍ നിക്ഷേപകരായ സോഫ്റ്റ് ബാങ്കും നെക്‌സസും ധാരണയിലെത്തി. എത്ര തുകയ്ക്കാണ് വില്‍പ്പനയെന്ന് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീല്‍ വിപണിയില്‍ നിലനില്‍പ്പിന് വേണ്ടിയാണ് ഫഌപ്പ്കാര്‍ട്ടുമായി ലയിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

ഇതോടെ ഊഹാപോഹങ്ങളെല്ലാം അവസാനിക്കുകയാണ്. രാജ്യത്തെ വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ട് ഏറ്റെടുക്കുന്നതോടെ സ്‌നാപ്ഡീലും പച്ചപിടിക്കുമെന്നാണ് പ്രതീക്ഷ. സ്‌നാപ്ഡീലില്‍ ഓഹരികളുളള ജപ്പാനിലെ സോഫറ്റ് ബാങ്കാണ് ഫഌപ്കാര്‍ട്ട് സ്‌നാപ് ഡീല്‍ ലയനത്തിന് മുന്‍കൈ എടുക്കുന്നത്. ഇരു കമ്പനികളും ലയിക്കുന്നതോടെ പുതുതായി രൂപീകരിക്കുന്ന കമ്പനിയില്‍ ജപ്പാനിലെ ടെലികോം രംഗത്തെ പ്രമുഖ കമ്പനി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുളള സാധ്യതകളുമുണ്ട്.