അടൂർ എസ്.എൻ.ഐ.ടിയിലെ പുതിയ അധ്യയന വർഷത്തിലേക്ക് അഡ്മിഷൻ ആരംഭിച്ചു

പത്തനംതിട്ട അടൂരില്‍ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

ബി.ടെക്, എം.ടെക്, എം.ബി.എ കോഴ്‌സുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം വര്‍ഷങ്ങള്‍ നീണ്ട ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് അക്കാദമിക് മേഖലയുടെ മുന്‍നിരയിലെത്തിയത്. 

നിലവിൽ 1400- ഓളം വിദ്യാർത്ഥികളാണ് എസ്.എൻ.ഐ.ടിയിൽ പഠിക്കുന്നത്. അധ്യാപകരും അനധ്യാപകരുമായി നൂറിലേറെ ജീവനക്കാരും സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

എഐസിടിഇയുടെ പൂര്‍ണ അംഗീകാരമുള്ള എസ്.എന്‍.ഐ.ടിയിൽ താഴെ പറയുന്ന കോഴ്സുകളാണ് ഉള്ളത്..

ബി.ടെക്
സിവില്‍ എഞ്ചിനീയറിംഗ് (60 സീറ്റ്)
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (60 സീറ്റ്) ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (60 സീറ്റ്) ഇലക്ട്രികല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (60 സീറ്റ്)
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (60 സീറ്റ്)

എം.ടെക്
മെഷീന്‍ ഡിസൈനിംഗ് (18 സീറ്റ്)
സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് (18 സീറ്റ്)

എം.ബി.എ
എം.ബി.എ (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്)
എം.ബി.എ (ഫിനാൻസ് മാനേജ്മെന്റ്)
എം.ബി.എ (മാർക്കറ്റിങ്ങ് മാനേജ്മെന്റ്)
എം.ബി.എ (ഓപ്പറേഷൻസ് മാനേജ്മെന്റ്)
എം.ബി.എ (സിസ്റ്റംസ് മാനേജ്മെന്റ്)

യോഗ്യത
മിനിമം 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് പാസ്സായവർക്ക് ബി.ടെക് കോഴ്സിന് അപേക്ഷിക്കാം. ഇതോടൊപ്പം കേരളഎൻട്രൻസ് കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയിലും കെ.ഇ.എം പരീക്ഷയിലും യോഗ്യത നേടേണ്ടതുണ്ട്. അപേക്ഷകന് 2017 ഡിസംബർ 31-നകം 17 വയസ്സ് തികഞ്ഞിരിക്കണം.

എം.ടെക്
60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ബിരുദം നേടിയവർക്ക് എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം. (പിന്നോക്ക വിഭാഗം വിദ്യാർഥികൾ കോഴ്‌സ് പാസ്സായാലും മതിയാവും). ഗേറ്റ് പരീക്ഷയിൽ മികച്ച സ്‌കോർ ഉള്ള വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടാവും.

https://www.google.com/url?hl=en&q=https://docs.google.com/forms/d/e/1FAIpQLSd4F9ebf3p9YDVZjUc9mT5zkCAeNwzWFOs0xkr93a6rn0SiCQ/viewform?usp%3Dsf_link&source=gmail&ust=1529499284375000&usg=AFQjCNF8IbrhaG2Cb140z7OdAhJx30KYkw