നോട്ട് അച്ചടിക്കുന്ന സര്‍ക്കാര്‍ പ്രസുകളില്‍ സേവനം ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. നോട്ട് അച്ചടിക്കുന്നതിന് വേണ്ടിയുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത സൈനികര്‍ക്ക് പ്രസുകളില്‍ എന്താണ് ജോലിയെന്നോ. അച്ചടിക്കുന്ന നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും അടുക്കിവയ്ക്കുകയും അവ എത്തിക്കേണ്ടിടത്ത് എത്തിക്കുന്നതുമടക്കമുള്ള ശാരീരിക അധ്വാനമാണ് സൈനികര്‍ക്ക്. 

പട്ടാളക്കാര്‍ ഇപ്പോള്‍ കൂലിപ്പണക്കാരായി എന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ഈ തീരുമാനത്തോട് പ്രതികരിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ ദേവാസ്, വെസ്റ്റ് മിന്‍ഡാപൂരിലെ സല്‍ബോനി എന്നീ പ്രസുകളില്‍ നോട്ട് അച്ചടിക്കുന്നിടത്ത് സൈനികരുടെ സഹായം നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

ഈ പ്രസുകളില്‍ പട്ടാളക്കാര്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പണം അച്ചടിക്കാനല്ല മറിച്ച് പണം പ്രിന്റ് ചെയ്യുമ്പോള്‍ അവരുടെ സാനിധ്യം നിര്‍ബന്ധമായും ഉറപ്പാക്കണം. നോട്ട് അച്ചടി വേഗത്തിലാക്കാനും ഇപ്പോഴുള്ള പണത്തിന്റെ ദൗര്‍ലഭ്യം കുറക്കാനാണ് ഈ നടപടി.