ദില്ലി: ദില്ലി ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ പുതിയ 500 രൂപ നോട്ടുകൾ കിട്ടിതുടങ്ങി. കൂടുതൽ നഗരങ്ങളിൽ പുതിയ 500 രൂപ നോട്ടുകൾ ഇന്ന് എത്തിത്തുടങ്ങും. ഗുരു നാനാക്ക് ജയന്തിയെ തുടർന്ന് ഇന്ന് ദില്ലി ഉൾപ്പടെ ഉത്തരേന്ത്യൻ നഗരങ്ങളിൽ ബാങ്ക് അവധിയാണ്. അതിനാൽ എടിഎമ്മുകളിൽ നിന്ന് മാത്രമേ പണം ലഭിക്കൂ. അവശ്യസേവനങ്ങൾക്ക് അസാധു നോട്ടുകൾ നാളെ കൂടി ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്.