ഇപ്പോള്‍ ഭൂരിഭാഗം ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് കാന്തിക നാടയുള്ള എ.ടി.എം കാര്‍ഡുകളാണ്. കാര്‍ഡിന്റെ പിറകു വശത്തുള്ള മാഗ്നറ്റിക് സ്ട്രിപ്പിലാണ് ഉപഭോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ രഹസ്യകോഡില്‍ രേഖപ്പെടുത്താത്തതിനാല്‍ ആര്‍ക്കും എളുപ്പം ചോര്‍ത്താനാകും. തിരുവനന്തപുരത്തുള്‍പ്പെടെ തട്ടിപ്പിനിടയാക്കിയത് ഈ സാഹചര്യമാണ്. ഇതിന് ബദലമായി ബാങ്കിങ് രംഗത്തുള്ളവര്‍ നിര്‍ദ്ദേശിക്കുന്ന സംവിധാനമാണ് യൂറോ മാസ്റ്റര്‍-വിസ സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡുകള്‍. കാന്തിക നാടയ്‌ക്ക് പകരം ചിപ്പുകളില്‍ രഹസ്യ കോഡുകളിലായാണ് ഇവയില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. മിക്ക ബാങ്കുകളും ഇപ്പോള്‍ ഇത്തരത്തിലുള്ള കാര്‍ഡുകളാണ് പുതിയ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
ബാങ്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകീകൃത പെയ്മെന്റ് സമ്പ്രദായമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇടപാടുകാര്‍ തമ്മില്‍ പണം എളുപ്പത്തില്‍ പണം കൈമാറുന്ന രീതിയാണിത്. നെറ്റ് ബാങ്കിങ് സൗകര്യമില്ലാത്തവര്‍ക്കും ഇത് പ്രയോജനപ്പെടുത്താനാകും എന്നതാണ് പ്രധാന ഗുണം.
