നിലവില്‍ 2.5 ലക്ഷം രൂപയാണ് ആദയനികുതി നല്‍കുന്നതിനുളള പരിധി. ഈ ബജറ്റില്‍ ഇത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയേക്കും. ഇതോടെ 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ നികുതി നല്‍കുന്ന വലിയ ജനവിഭാഗത്തിന് പിന്നീട് നികുതി നല്‍കേണ്ടി വരില്ല.

ദില്ലി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാധാരണക്കാരെ ഒപ്പം നിര്‍ത്തുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ടാകുമെന്ന സൂചനകള്‍ ശക്തമാകുന്നു. ആദായ നികുതി നല്‍കുന്നതിനുളള പരിധി ഉയര്‍ത്തുന്നതാകും അതില്‍ ഏറ്റവും ശ്രദ്ധേയമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.

നിലവില്‍ 2.5 ലക്ഷം രൂപയാണ് ആദയനികുതി നല്‍കുന്നതിനുളള പരിധി. ഈ ബജറ്റില്‍ ഇത് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയേക്കും. ഇതോടെ 2.5 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ നികുതി നല്‍കുന്ന വലിയ ജനവിഭാഗത്തിന് പിന്നീട് നികുതി നല്‍കേണ്ടി വരില്ല. നിലവില്‍ രണ്ടര ലക്ഷത്തിന് മുകളിലുളളവര്‍ നികുതി നല്‍കണമെന്നാണ് വ്യവസ്ഥ. 

ഈ തീരുമാനത്തിലൂടെ രാജ്യത്തെ വന്‍ സ്വാധീന ശക്തിയായ മധ്യവര്‍ഗ്ഗത്തെ ഒപ്പം നിര്‍ത്താനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. യാത്ര ആനുകൂല്യങ്ങള്‍ക്ക് നികുതി സൗജന്യം നല്‍കുക, വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചെലവുകള്‍ കുറയ്ക്കാനായി പ്രത്യേക പദ്ധതി തുടങ്ങിയവയും കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. 

നികുതി സ്ലാബിലെ പരിഷ്കാരങ്ങള്‍ക്കാകും സര്‍ക്കാര്‍ ഏറ്റവും ഊന്നല്‍ നല്‍കുകയെന്നാണ് പുറത്ത് വരുന്ന വിവരം.