ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ അഞ്ചിടങ്ങളിലാവും കാപ്പി ലഭ്യമാവുക
മുംബൈ: കാപ്പിയുടെ കാര്യത്തില് സ്റ്റാര്ബാക്സിന്റെ പാരമ്പര്യവും രുചിക്കൂട്ടുകളും പണ്ടേ ലോകപ്രശസ്തമാണ്. അവരുടെ കാപ്പി രുചികളുടെ ആരാധകരായി പ്രശസ്തരും സാധാരണക്കാരുമായി അനേകം ആളുകള് ലോകത്താകമാനമുണ്ട്. സ്റ്റാര്ബക്സിന്റെ ഏറ്റവും പുതുനിരയിലെ കാപ്പി വകഭേദമാണ് നൈട്രോ കോള്ഡ് ബ്രൂ.
നൈട്രോ കോള്ഡ് ബ്രൂ കാപ്പിയുടെ രുചി ഇന്ത്യയിലും കമ്പനി ഇപ്പോള് അവതരിപ്പിച്ചിരിക്കുകയാണ്. യുഎസ്സാണ് സ്റ്റാര്ബക്സിന്റെ ആസ്ഥാനം. അവരുടെ പുതിയ നൈട്രോ കോള്ഡ് ബ്രൂ ഇന്ത്യയിലും ലഭ്യമാവുക ആദ്യഘട്ടത്തില് അഞ്ചിടങ്ങളിലാവും. മുംബൈ, ബാംഗ്ലൂര്, ദില്ലി, നോയിഡ, കൊല്ക്കത്ത എന്നിവടങ്ങളില് നിന്ന് നിങ്ങള്ക്ക് കാപ്പി നുകരാം.
സ്റ്റാര്ബക്സിന്റെ കോഫി നുകരുന്നതിലൂടെ ഇത്രയും കാലം അറിഞ്ഞ രുചികളില് നിന്ന് വ്യത്യസ്തമായ മറ്റൊരു അനുഭവമാവും ഉപഭോക്താക്കള്ക്കുണ്ടാവുകയെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ കാപ്പി വകഭേദം ഇന്ത്യയുടെ കാപ്പി അഭിരുചികളെ തന്നെ മാറ്റിമറിക്കുന്ന ഒന്നാവുമെന്ന് സ്റ്റാര്ബക്സ് മാര്ക്കറ്റിങ് വിഭാഗം മേധാവി വേദിക ഡിറാസ് അഭിപ്രായപ്പെട്ടു.
