മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്‌ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സ് 150 പോയന്‍റ് നഷ്‌ടത്തിലേക്ക് വീണു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്‌ടത്തിലാണ്.

രാജ്യത്തെ വാങ്ങല്‍ ശേഷി നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് വിപണികളെ നഷ്‌ടത്തിലാക്കുന്നത്. ജൂലൈയില്‍ പി.എം.ഐ 45.9 ആണ്. ജൂണിലിത് 53.1 ആയിരുന്നു. ചരക്ക് സേവന നികുതിയിലെ ആശങ്കകളാണ് പി.എം.ഐയില്‍ ഇടിവ് വരുത്തിയത്. ഏഷ്യന്‍ വിപണികളിലും നഷ്‌ടമാണ്. ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിക്കുന്നില്ല. കോള്‍ ഇന്ത്യ, ഭെല്‍, എസ്ബിഐ എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ലൂപ്പിന്‍, ടി.സി.എസ്, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം തുടരുകയാണ്. ആറ് പൈസ കൂടി 63 രൂപ 64 പൈസയിലാണ് വിനിമയം.