ഓഹരി വിപണികളില്‍ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി ഇന്ന് വീണ്ടും 9,400ന് മുകളിലെത്തി. ആഭ്യന്തര നിക്ഷേപര്‍ താത്പര്യം പ്രകടിപ്പിക്കുന്നതാണ് വിപണിയിലെ നേട്ടത്തിന് അടിസ്ഥാനം. ഏഷ്യന്‍ വിപണികളില്‍ പൊതുവെ സമ്മിശ്ര പ്രതികരണമാണ്. ടാറ്റ മോട്ടോഴ്‌സ്, ഗെയില്‍, അദാനി പോര്‍ട്സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ഡോ.റെഡ്ഡീസ് ലാബ്സ്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടത്തിലാണ്. 3 പൈസയുടെ നഷ്‌ടത്തോടെ 64 രൂപ 92 പൈസയിലാണ് രൂപയുടെ വിനിമയം.